തുറവൂർ:കോടംതുരുത്ത് പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ. എ.ബാബു, ഡയറക്ടർ ബോർഡ് അംഗം മണ്ണുതറ വിജയൻ എന്നിവരുടെ നിര്യാണത്തിൽ ഭരണസമിതി യോഗം അനുശോചിച്ചു. പ്രസിഡൻറ് എം.വി.ആണ്ടപ്പൻ അദ്ധ്യക്ഷനായി. സി.കെ.രാജേന്ദ്രൻ, സി.ജയൻ, കെ. വിജയൻ, പി.ടി.രമേശൻ, എ.അനീഷ ,പ്രിയ രാജീവൻ , കാഞ്ചന ചക്രപാണി, ഷീല ഷൈലജൻ എന്നിവർ സംസാരിച്ചു.