തുറവൂർ:ലക്ഷദീപ് നിവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യപിച്ചു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കുത്തിയതോട് പോസ്റ്റാഫീസിനു മുൻപിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം അസീസ് പായിക്കാട് ഉദ്ഘാടനം ചെയ്തു.രമണൻ അദ്ധ്യക്ഷനായി. സി.കെ.രാജേന്ദ്രൻ,കെ.വി സോളമൻ,അശോകൻ, പ്രകാശൻ, എം.വി.ആണ്ടപ്പൻ, എസ്. വേണു, പി.ശശിധരൻ, കെ.കെ.ലത്തീഫ് , സേവ്യർ, അനിൽ തുടങ്ങിയവർ സംസാരിച്ചു.