tv-r

അരൂർ: ദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തെന്നി മീഡിയനിൽ ഇടിച്ചു മറിഞ്ഞു ഭാര്യ മരിച്ചു. അരൂർ മുക്കാപറമ്പിൽ ശ്യാംകുമാറിന്റെ ഭാര്യ കലാ ദാസ് (36) ആണ് മരിച്ചത്. ദേശീയ പാതയിൽ പട്ടണക്കാട് ഗവ.സ്കൂളിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു അപകടം. ശ്യാംകുമാറാണ് ഓട്ടോ ഓടിച്ചിരുന്നത് മുഹമ്മയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങിന് പോകുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കലാ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരിച്ചു. അഞ്ച് മാസം മുൻപായിരുന്നു ശ്യാംകുമാറിന്റെയും കലാ ദാസിന്റെയും വിവാഹം. പട്ടണക്കാട് പൊലീസ് കേസെടുത്തു.