covid

മുതുകുളം: ഭർത്താവിന്റെ മരണത്തിനു പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. മുതുകുളം രണ്ടാം വാർഡ് മാധവപദ്മത്തിൽ(നമ്പ്യാണിക്കൽ) മാധവപണിക്കർ(84) , ഭാര്യ പദ്മാവതിയമ്മ(72)എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മാധവപണിക്കർ മരിച്ചത്. വെളളിയാഴ്ച രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുതന്നെയാണ് പദ്മാവതിയമ്മയും മരിച്ചത്. മക്കൾ: ശ്രീലത, ശ്രീലേഖ, പരേതയായ ശ്രീകല, മരുമക്കൾ: ചന്ദ്രൻപിളള, അനിൽകുമാർ.