കായംകുളം: വ്യാപാരി വ്യവസായി എകോപനസമി​തി ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി കായംകുളം നീയോജകമണ്ഡലത്തിൽ മെഡിക്കൽ സ്റ്റോർ ഒഴികെ ബാക്കിയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തിങ്കളാഴ്ച അടച്ചിടുമെന്ന് യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് അറിയിച്ചു.
ലോക്ക് ഡൗൺ കാലത്തെ കട വാടക ഒഴിവാക്കാൻ നടപടി സ്വീകരിക്കുക,വ്യാപാരികൾക്ക് പുനരധി​വാസ പാക്കേജ് പ്രഖ്യാപിക്കുക, വൈദുതി ബില്ലിലെ ലോക്ക് ഡൗൺ സമയത്തെ ഫിക്സഡ് ചാർജ് ഒഴിവാക്കുക, ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹിക അകലം പാലിച്ചു ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുക,ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം അവസാനിപ്പിക്കുക തുടങ്ങി​യ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും കടയടപ്പ് സമരത്തിൽ സഹകരിക്കും. കായംകുളം വ്യാപാരഭവനിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് അദ്ധ്യക്ഷത വഹിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് എ.എം ഷരീഫ് ,എസ്.കെ നസീർ ,വി.കെ മധു,എ.എച്ച്.എം ഹുസൈൻ, അബു ജനത, സജു മറിയം,ജി വിട്ടളദാസ്, ഷിബു , നാഗൻ രാജസ് എന്നിവർ സംസാരിച്ചു.