ചേർത്തല : പെട്രോളിയം ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സി. കെ.ഷാജി മോഹൻ ആവശ്യപ്പെട്ടു. പെട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കേ അങ്ങാടിയ്ക്ക് സമീപമുള്ള
പെട്രോൾ പമ്പിന് മുൻവശം സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ശശിധരൻ,അഡ്വ.സി.ഡി.ശങ്കർ, സജി കുര്യാക്കോസ്, കെ. സി.ആന്റണി, ജയറാം എന്നിവർ സംസാരിച്ചു.