അരൂർ: കൃഷി വകുപ്പിന്റെ "ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായി എഴുപുന്ന പഞ്ചായത്തിൽ പച്ചക്കറി വിത്ത് വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവന് വിത്ത് പാക്കറ്റുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ടോമി ആതാളി അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ജീഷ്മ ഷാജി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. മധുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു