photo
കണിച്ചുകുളങ്ങര യൂണിയനിലെ ചാരമംഗലം തെക്ക് 539-ാം നമ്പർ ശാഖയിൽ കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റുകളുടെ വിതരണം ശാഖ സെക്രട്ടറി ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന കൊവിഡ് സമാശ്വാസ പദ്ധതിയായ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ ചാരമംഗലം തെക്ക് 539-ാം നമ്പർ ശാഖയിൽ കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.ശാഖ സെക്രട്ടറി ഡി. അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ശശികുമാർ.സി.ആർ റാവു,സി.ദാമോദരൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ജിതിൻ ദേവ്, വനിതാസംഘം സെക്രട്ടറി വിധു ബാല ബാലകുമാർ,കുടുംബ യൂണീറ്റ് കൺവീനർമാരായ ജയദേവൻ, ഷീബാ പ്രമോദ് എന്നിവർ നേതൃത്വം നൽകി.