അമ്പലപ്പുഴ: കാലവർഷത്തെ തുടർന്ന് കാക്കാഴം മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ നികത്തി. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട എച്ച്.സലാം എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കുഴികൾ അടച്ചത്.