അമ്പലപ്പുഴ : പബ്ലിക്ക് ലൈബ്രറിയുടെ 75ാംവാർഷികത്തിന്റെ ഭാഗമായി, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 75 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങിനൽകാൻ തയ്യാറെടുക്കുകയാണ് 'വരൂ വഴിയൊരുക്കാം , പദ്ധതിയിലൂടെ ഭാരവാഹികൾ . ശരാശരി 6500 രൂപ വിലയുള്ള ഫോൺ വാങ്ങി നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിലേക്ക് അഭ്യുദയകാംക്ഷികൾക്ക് സംഭാവന ചെയ്യാം. ഒരു ഫോൺ സ്വന്തമായോ മറ്റുള്ളവരുമായി ചേർന്നോ വാങ്ങി നൽകാം. അതിന് കഴിയാത്തവർക്ക് താത്പര്യമുള തുക സംഭാവനയായി കൊടുക്കാം. ലൈബ്രറിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ : 57036512289 IFSC SBIN0070215, എസ്.ബി.ഐ പുന്നപ്ര ബ്രാഞ്ച്.