അമ്പലപ്പുഴ: പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ ഓൺലൈൻ പഠനത്തിന് സഹായം ലഭ്യമാക്കി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കുഞ്ഞുമോൾ സജീവ് വാർഡ് നിവാസികളെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മയാണ് യു.പി, എച്ച് .എസ്, എച്ച്. എസ് .എസ് . വിഭാഗങ്ങളിൽ പഠിക്കുന്ന മൂന്ന് കുട്ടികൾക്ക് ടിവിയും, മൊബൈൽ ഫോണുകളും ലഭ്യമാക്കിയത്. എച്ച് .സലാം എം. എൽ.എ ഇവ വിതരണം ചെയ്തു. സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി .അൻസാരി, എ. അജയകുമാർ, ടി. പ്രസന്നൻ, കെ .ഷൈലേന്ദ്രൻ എന്നിവർ പങ്കെടുത്തു.