ആലപ്പുഴ : തോട്ടപ്പള്ളി പൊഴിമുഖം വീതികൂട്ടി ആഴം വർദ്ധിപ്പിച്ച് കിഴക്കൻ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കണം. കരിമണൽ ഖനനം പാടില്ലെന്ന് പറഞ്ഞ് സമരം നടത്തിയവർ അധികാരത്തിലെത്തിയപ്പോൾ ഖനനത്തിന് ചൂട്ടുപിടിക്കുന്നത് ജനവഞ്ചനയാണന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ ദർശന വേദി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാറക്കാടൻ. ജില്ലാ സെക്രട്ടറി ബിനുമദനൻ അദ്ധ്യക്ഷത വഹിച്ചു.ഇ.ഷാബ്ദ്ദീൻ , കെ.റ്റി.ജോസഫ് , നീതു നിശാന്ത് , ഷാജി മൂപ്പൻപറമ്പിൽ , ലൈസമ്മ ബേബി എന്നിവർ പങ്കെടുത്തു.