ആലപ്പുഴ : എ .ഐ.വൈ. എഫ് മുല്ലയ്ക്കൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു . ബി.കെഎം യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു . മേഖലാ പ്രസിഡന്റ് ഡി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി .ഐ ജില്ലാ കൗൺസിൽ അംഗം പി .എസ്.എം ഹുസൈൻ ,സി.പി.ഐ മുല്ലയ്ക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറി എ.ആബിദ്, കുര്യൻ ജയിംസ്, ആന്റണി ഫിലിപ്പോസ് ,അഫ്സൽ സെയ്ദ് , ജോസ് ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു .എം അൻസാർ , ഷാറൂക്ക്, അമർനാഥ്,കെ.ബി. ജെറിൻ എന്നിവർ നേതൃത്വം നൽകി .സെക്രട്ടറി തൻസിൽ താജുദീൻ സ്വാഗതം പറഞ്ഞു.