ആലപ്പുഴ: കുട്ടനാട്ടിൽ ഇറിഗേഷൻ വിഭാഗത്തിന്റെ വിവിധ പ്രവർത്തികൾക്കായി 7 കോടി രൂപാ അനുവദിച്ചതായി തോമസ്. കെ .തോമസ് എം.എൽ.എ പറഞ്ഞു.വിവിധ പാടശേഖരങ്ങളുടെ പുറംബണ്ട് നിർമ്മാണത്തിനായി തുക അനുവദിച്ച പ്രവർത്തികളുടെ ടെൻഡർ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും .കുട്ടനാട് ഡവലപ്‌മെന്റ് സ്‌കീമിൽ ഉൾപ്പെടുത്തി എം.എൽ.എ.യുടെ നിർദേശപ്രകാരം 20 കോടി രൂപയോളമുള്ള പ്രവർത്തികളുടെ എസ്റ്റിമേഷൻ ജോലികൾ ഇറിഗേഷൻ ആലപ്പുഴ സബ് ഡിവിഷൻ മുഖാന്തിരം പൂർത്തിയാക്കിയതായും തുടർ നടപടികൾക്കായി പ്രവർത്തികളുടെ വിശദാംശങ്ങൾ സമർപ്പിച്ചതായും എം.എൽ.എ. വാർത്താകുറിപ്പിൽ അറിയിച്ചു.