ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ നടത്തുന്ന കടയടപ്പ് സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഒ. അഷ്‌റഫും ജില്ലാ സെക്രട്ടറി ടി.വി.ബൈജുവും പറഞ്ഞു. അവശ്യ സർവീസായി പ്രവർത്തിക്കേണ്ട വ്യാപാരസ്ഥാപനങ്ങൾ തുറക്കാതിരിക്കുന്നത് പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ലഭിക്കുന്നതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ,തുറക്കുവാൻ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങൾ അടയ്ക്കുന്നത് വ്യാപാരികളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുമെന്നും ഇവർ പറഞ്ഞു.