ആലപ്പുഴ : ഗുരുധർമ്മ പ്രചാരണസഭയുടെ ആദ്യകാല സംഘാടകരിൽ പ്രമുഖനും മുൻ ജില്ലാ പ്രസിഡന്റുമായ വി. പീതാംബരന്റെ നിര്യാണത്തിൽ സഭ ജില്ലാ കമ്മിറ്റി അനുശോചിച്ചു. സ്വാമി അസ്പർശാനന്ദ, സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രൻ പുളിങ്കുന്ന്,സതീശൻ അത്തിക്കാട്, ജില്ലാ പ്രസിഡന്റ് സുകുമാരൻ മാവേലിക്കര, സെക്രട്ടറി വി.വി.ശിവപ്രസാദ്, എം.രവീന്ദ്രൻ , ആർ.രമണൻ,ബാഹുലേയൻ, കായംകുളം വിമല എന്നിവർ സംസാരിച്ചു.