മാവേലിക്കര: കൊവിഡ് ബാധിച്ച് പിതാവ് മരിച്ച വി​ദ്യാർത്ഥി​കൾക്ക് യു.ഡി.എഫ് പുതിയകാവ് കൂട്ടായ്മ പഠനോപകരണങ്ങളും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. പഠനോപകരണങ്ങൾ നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ കൈമാറി​. ആർ.എസ്.പി ടൗൺ ലോക്കൽ സെക്രട്ടറിയും യു.ഡി​.എഫ് പുതിയകാവ് കൂട്ടായ്മ ഉപദേശക സമി​തി അംഗങ്ങളുമായ ജോർജ് വർഗീസ് ഭക്ഷ്യക്കി​റ്റ് വിതരണം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ മുരളീധരൻ അരി വിതരണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മി​റ്റി അംഗം തോമസ് സി. കുറ്റിശ്ശേരിൽ, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് പ്രായിക്കര, സുനി ആലീസ് കടവിൽ, ബ്ലോക്ക് സെക്രട്ടറി മാത്യു കെ.വി , ബൂത്ത് പ്രസിഡന്റുമാരായ തോമസ് ജോൺ, ജസി മോൾ, പ്രശാന്ത് എന്നിവർ പങ്കെടുത്തു. വിവിധ വാർഡുകളിലായി ഇതിനോടകം 329 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതായി കൂട്ടായ്മ ഭാരവാഹികളായ തോമസ്.സി കുറ്റിശ്ശേരിൽ, മാത്യു കണ്ടത്തിൽ, തോമസ് ജോൺ എന്നിവർ അറിയിച്ചു.