fhh
ദിലീപിൻ്റ ഭാര്യ സുമി, മകൾ അഭിരാമി, മകൻ അഭിനന്ദ് എന്നിവരിൽ നിന്നും കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ തുക ഏറ്റുവാങ്ങുന്നു

ഹരിപ്പാട്: നാടിന്റെ മുഴുവൻ സഹായവും പ്രാർത്ഥനയും ഉണ്ടായിട്ടും കരൾമാറ്റ ശസ്ത്രക്രിയയെ തുടർന്ന് മരി​ച്ച കുമാരപുരം എരിക്കാവു് മംഗലശ്ശേരിക്കാട്ടിൽ യു.ദിലീപ് കുമാറിന്റെ മരണാനന്തര ചടങ്ങുകൾ ലളിതമാക്കി പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി. കുടുംബം മാതൃകയായി. ദിലീപിന്റെ ഭാര്യ സുമി, മകൾ അഭിരാമി, മകൻ അഭിനന്ദ് എന്നിവരിൽ നിന്നും കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ തുക ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ: ടി.എസ് താഹ, ഗ്രാമപഞ്ചായത്തു് പ്രസിഡന്റ് ഒ.സൂസി ., സി.പി.എം കുമാരപുരം തെക്ക് എൽ.സി.സെക്രട്ടറി ആർ.ബിജു പി.ജി.ഗിരീഷ് മനേഷ് കെ.കാർത്തികേയൻ എന്നിവർ പങ്കെടുത്തു.