bharanikkavu
ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പടനിലം ഡിവിഷനിലെ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം ബ്ളോക്ക് പഞ്ചായത്തംഗം ബൃന്ദ നിർവ്വഹിക്കുന്നു

ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കൊവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി പടനിലം ബ്ളോക്ക് ഡിവിഷൻ പ്രദേശത്ത് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.

ആശാ പ്രവർത്തകർ , വാർഡ് തല ജാഗ്രതാ സമിതികൾ, സന്നദ്ധ സേന അംഗങ്ങൾ എന്നിവർക്കാണ് പ്രതിരോധ സാമഗ്രികളടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്തംഗം ബൃന്ദ സാമഗ്രികളുടെ വിതരണം നടത്തി.