ഹരിപ്പാട്: കേരള എൻ.ജി.ഒ യൂണിയൻ ഹരിപ്പാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ സഹായ പ്രവർത്തനങ്ങൾക്കായി സമാഹരിച്ച മെഡിക്കൽ ഉപകരണങ്ങൾ തൃക്കുന്നപ്പുഴ പഞ്ചായത്തിന് കൈമാറി. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാനായ സിയാർ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി.പി.അനിൽകുമാറിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.സി.അനിൽകുമാർ,അമ്മിണിടീച്ചർ, എൻ.ജി.ഒ. യൂണിയൻ ഏരിയ ഭാരവാഹികളായ എ.എസ്.മനോജ്, ബി.ബിനു,എസ്.ഗുലാം, റ്റി.എസ്.അരുൺ എന്നിവർ പങ്കെടുത്തു.