ഹരിപ്പാട്: നഗരസഭയുടെ മൂന്നാം വാർഡിലെ ഭരണകക്ഷി കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭയുടെ അനുമതി ഇല്ലാതെ ജെ.സി.ബി ഉപയോഗിച്ച് ഓടകളിലെ മണ്ണെടുത്ത് വിറ്റ സംഭവം അന്വേഷിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥയെ അപമാനിച്ച സംഭവത്തിനെതിരെ നഗരസഭ ജീവനക്കാർ നടത്തിയ സമരം ഒത്തുതീർപ്പാക്കിയതിന്റെ വ്യവസ്ഥകൾ എന്തെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ഹരിപ്പാട് മുനിസിപ്പാലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥയുടെ റിപ്പോർട്ടിൽ മണ്ണ് വിൽപനയും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കാതെ സിപിഎമ്മും കോൺഗ്രസും ചേർന്ന് ഉദ്യോഗസ്ഥരെ അനുനയിപ്പിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നോ എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. അനധികൃത മണ്ണെടുപ്പ് ഇതിൽ പ്രതിഷേധിച്ച് പതിനാലാം തീയതി തിങ്കളാഴ്ചമൂന്നാം വാർഡിലെ വിവിധ ഭാഗങ്ങളിൽ നിൽപ്പ് സമരം നടത്താൻ തീരുമാനിച്ചു. ബിജെപി ഹരിപ്പാട് മുനിസിപ്പാലിറ്റി വടക്കൻ മേഖല പ്രസിഡന്റ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് വിനോദ് ഉദ്ഘാടനം ചെയ്തു. ബിജെപി ഹരിപ്പാട് മുനിസിപ്പാലിറ്റി തെക്കൻ മേഖല പ്രസിഡന്റ് വിജയ് മോഹനൻ ബിജെപി മുൻസിപ്പാലിറ്റി വടക്കൻ മേഖല ജന സെക്രട്ടറി രാജേന്ദ്രൻ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പി.എസ് നോബിൾ എന്നിവർ പങ്കെടുത്തു.