ചേർത്തല: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാർത്ഥികൾക്ക് കോൺഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണത്തിന് തുടക്കമായി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ കൈമാറി വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ ഉദ്ഘാടനം നിർവഹിച്ചു. പട്ടണക്കാട് മണ്ഡലം പ്രസിഡന്റ് പി.എം. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്.സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ, എം.എ. നെൽസൺ,ബിനുമോൻ, പൊഴിത്തറ രാധാകൃഷ്ണൻ,പഞ്ചായത്ത് മെമ്പർ ആതിര ബിജു, മധു,ബിജു, മനോജ്,സാനു എന്നിവർ പങ്കെടുത്തു.