മാവേലിക്കര : നഗരസഭ പതിമൂന്നാം വാർഡ് കൗൺസിലറും മാവേലിക്കര നഗരസഭ ചെയർമാനുമായ കെ.വി ശ്രീകുമാറി​ന്റെ നേതൃത്വത്തിൽ വാർഡി​ൽ ഭക്ഷ്യക്കി​റ്റുകൾ വിതരണം ചെയ്തു. എ.ഡി.എസ് ഹേമ, അങ്കണവാടി വർക്കർ വസന്ത, ജാഗ്രത സമിതി അംഗങ്ങളായ ദീപു ദിവാകരൻ, അനു ജയരാജ്‌, കൃതീഷ്, മോനിഷ്, ശ്രീസാഗർ, സുബിൻ, ആകാശ് രാഹുൽ, എമിൽ, പ്രശാന്ത്, നീലിമ, ദീപു, ജെസ്സൺ, മനീഷ്, അഭിമന്യു, അനന്തു തുടങ്ങിയവർ നേതൃത്വം നൽകി.