ആലപ്പുഴ: രാസവളം, ജൈവവളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾക്കും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണമെന്ന് ഓണാട്ടുകര ഫെർട്ടിലൈസേഴ്സ് ആൻഡ് പെസ്‌നിസൈഡ്സ് ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനാേട് ആവശ്യപ്പെട്ടു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കേണ്ട സമയവും, ജൂൺ, ജൂലായ് മാസങ്ങളിൽ റബർ, മരച്ചീനി, തെങ്ങ് എന്നിവയ്‌ക്ക് വളം പ്രയോഗിക്കേണ്ട സമയവുമാണ്. ലോക്ക്ഡൗൺ മൂലം കടയടച്ചിടേണ്ടി വന്നതിനാൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവരും ദുരിതത്തിലാണ്. എത്രയും വേഗം കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി. പ്രസാദിന് നിവേദനം നൽകിയതായും അസോസിയേഷൻ പ്രസിഡന്റ് പുഷ്‌പദാസ്, ട്രഷറർ ടി.വി.വിജയൻ എന്നിവർ അറിയിച്ചു.