ആലപ്പുഴ: പെട്രോൾ- ഡീസൽ വിലവർദ്ധനവ് സമസ്തമേഖലയേയും ബാധിച്ചിരിക്കുകയാണന്നും ജനാഭിപ്രായം മാനിച്ച് വിലവർദ്ധനവ് പിൻവലിക്കണമെന്നും ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹനം തള്ളിനീക്കൽ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദർശനവേദി മേഖല കൺവീനർ ഇ.ഷാബ്ദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ജോസഫ്, ബിനു മദനനൻ,ലൈസമ്മ ബേബി,ഷാജി മൂപ്പൻപറമ്പിൽ, നീതു നിശാന്ത്, ജോജൊ വർഗീസ് എന്നിവർ പങ്കെടുത്തു.