ആലപ്പുഴ: കൊവിഡ് ദുരിതത്തിലായ വ്യാപാരികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതിയുടെ കലവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിറ്റ് വിതരണം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി കലവൂർ യൂണിറ്റ് പ്രസിഡൻറ് വി.വേണു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ആർ ഭഗീരഥൻ, യൂണിറ്റ് രക്ഷാധികാരി പി.തങ്കമണി, ഗ്രാമപഞ്ചായത്ത് അംഗം വി.സജി, വ്യാപാരി വ്യവസായി സമിതി നേതാക്കളായ കെ.ടി.ചെമ്പകകുട്ടി, എ.ആർ.ഷാജി, മധു അന്നപൂർണ്ണ, രാജ്കുമാർ എന്നിവർ പങ്കെടുത്തു.