അമ്പലപ്പുഴ: കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് മരച്ചീനി വീടുകളിലെത്തിച്ച് യുവാക്കളുടെ മാതൃക. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായാണ് 750 ഓളം കുടുംബങ്ങൾക്ക് യൂത്ത് കെയറിന്റെ നേതൃത്വത്തിൽ മരച്ചീനി നൽകിയത്.
മരച്ചീനി വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ മുൻ എം.പി ഡോ. കെ.എസ്. മനോജ് നിർവഹിച്ചു. യുത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ. ഷിനോയ്, സീന ടീച്ചർ, മുൻ പഞ്ചായത്തംഗം എ.എ. അസീസ്, ഷാജി ഉസ്മാൻ,മുഹമ്മദ് പുറക്കാട്, വി.എസ്.സാബു, ഷിതാഗോപിനാഥ്, രാജേഷ് സഹദേവൻ,വി.ആർ. രജിത്ത്, രാജു തണൽ, ഉണ്ണിക്കൃഷ്ണൻ, നവാസ്, സജീർ,സെമിർ,റെമീസ്,മാഹീൻ മുപ്പതിൽ ചിറ,ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് യൂത്ത് കെയറിന് സൗജന്യമായി മരച്ചീനി നൽകിയത്.