ambala
ആലപ്പുഴ മെഡി. ആശുപത്രിക്ക് ശ്രീ സത്യ സായ് ഓർഫനേജ് ട്രസ്റ്റ് നൽകിയ ഐ.സി. യു കിടക്കകൾ എ.എം. ആരിഫ് എം.പി, എച്ച്. സലാം. സം.എൽ.എ എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാംലാലിന് കൈമാറുന്നു

അമ്പലപ്പുഴ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ സത്യസായി ഓർഫനേജ് ട്രസ്സ് കേരളയുടെ സായ് സ്പർശം പദ്ധതിയിൽപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്കുള്ള 5 ഐ.സി.യു കിടക്കകൾ, കൊവിഡ് രോഗികൾക്ക് കുടിക്കാനുള്ള ചുടുവെള്ളത്തിന് എല്ലാ കൊവിഡ് വാർഡുകളിലേക്കും ഇലക്ട്രിക്ക് വാട്ടർ ഹീറ്റർ കെറ്റിലുകൾ എന്നിവ നൽകി. സായ് ഗ്രാമം ജില്ലാ പ്രസിഡന്റ് എ.എൻ പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സായ് ഗ്രാമം വൈസ് പ്രസിഡന്റ് തയ്യിൽ ഹബീബ് സ്വാഗതം പറഞ്ഞു. എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ എന്നിവർ ചേർന്ന് ജീവൻ രക്ഷാ ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ. രാംലാലിന് കൈമാറി.