വള്ളികുന്നം: എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ വളളികുന്നത്ത് 'അത്താഴപ്പുര'യ്ക്ക് തുടക്കമായി. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിൽ രാത്രി കാലങ്ങളിൽ ഭക്ഷണം എത്തിക്കുക എന്നതാണ് ലക്ഷ്യം. സി.പി.ഐ വള്ളികുന്നം കിഴക്ക് എൽ.സി സെക്രട്ടറി കെ. ജയമോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ അനിൽകുമാർ, പ്രകാശ്, സൗലാഷ്, രഞ്ജിത്ത്, സുഭാഷ്, മുജീബ് റഹ്മാൻ, എ. കെ ഇസ്മയിൽ ബീന തുടങ്ങിയവർ പങ്കെടുത്തു