ambala
പുറക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും ആലപ്പുഴ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയ വാഷും വാറ്റുചാരായവും .

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ ആലപ്പുഴ എക്സൈസ് റേഞ്ച് അധികൃതർ നടത്തിയ റെയ്ഡിൽ 135 ലിറ്റർ വാഷും 10 ലിറ്റർ വാറ്റുചാരായവും പിടികൂടി. റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലയിൽചിറ മണ്ണുംപുറം പുരയിടത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ പി. ജഗദീശന്റെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ടി.സാനു, വി.കെ. മനോജ്കുമാർ, ഫാറൂക്ക് അഹമ്മദ്‌, സി.ഇ.ഒ സാജൻ ജോസഫ്, ഡബ്ല്യു.സി.ഇ.ഒ റോസമ്മ തോമസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു