തുറവൂർ: തുറവുർ പഞ്ചായത്ത് ഏഴാം വാർഡ് മുൻ അംഗവും വളമംഗലം വടക്ക് പറമ്പേലി കുന്നേൽ സദാനന്ദന്റെ ഭാര്യയുമായ ലാലു സദാനന്ദൻ (59) കൊവിഡ് ബാധിച്ചു മരിച്ചു. ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. നിലവിൽ എസ്.എൻ.ഡി.പി യോഗം വളമംഗലം 537-ാം ശാഖ വനിതാ സംഘം പ്രസിഡന്റും സി.പി.ഐ തുറവൂർ എൽ.സി അംഗവുമാണ്. വളമംഗലം 1444-ാം നമ്പർ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറാണ്. മക്കൾ: ശില്പ (അദ്ധ്യാപിക),ശീതൾ. മരുമക്കൾ: സുനി, വിഷ്ണു.