മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്ര ഭക്തരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മയായ അമ്മ തമ്പുരാട്ടിയുടെ പ്രവർത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നാരായണൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് ഒരു നേരത്തെ അന്നം ഉദ്ഘാടനം മാവേലിക്കര സി.ഐ ജി.പ്രൈജു നിർവഹിച്ചു. ഈശ്വരൻ നമ്പൂതിരി, അജി നാരായണൻ, അഡ്‌മിൻന്മാരായ എസ്.അനീഷ്, വി.വിനീത്, എസ്.സൂരജ്, ആർ.അഖിൽ, ആർ.വിനീഷ്, സജിത്, അനന്ദു വി.കുറുപ്, എം.നിധിൻ, സജികുമാർ നമ്പീശൻ, മോഹിത്ത്, കിരൺ എന്നിവർ പങ്കെടുത്തു.