മാവേലിക്കര: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിനെ നീക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാനത്ത് നിയോജകമണ്ഡലം തലങ്ങളിൽ നിന്നു രാഷ്ട്രപതിക്ക് പതിനായിരം കത്തുകൾ അയയ്ക്കുന്നതിന്റെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇന്ന് രാഷ്ട്രപതിക്ക് കത്തുകൾ അയയ്ക്കും. രാവിലെ 9ന് സംസ്ഥാന ജനറൽ സെക്രട്ടറി അനിവർഗീസ് ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയർമാൻ വി.പി.ജയചന്ദ്രൻ അദ്ധ്യക്ഷനാവുമെന്ന് ജനറൽ കൺവീനർ അനിത വിജയൻ അറിയിച്ചു.