കുട്ടനാട്: കൃഷിമന്ത്രി പി. പ്രസാദ് ഇന്ന് മങ്കൊമ്പ് നെല്ല്ഗവേഷണ കേന്ദ്രം സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടോടെ ഇവിടെയെത്തുന്ന മന്ത്രി ശാസ്ത്രജ്ഞർക്ക് പുറമെ ഉദ്യോഗസ്ഥരുമായും കർഷകരുമായും സംസാരിക്കും. തുടർന്ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തുന്ന മന്ത്രി ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്യും.