മാവേലിക്കര: മങ്കാംകുഴി നാലുമുക്ക് യുവജന കലാസമിതിയുടെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണ വിതരണം നടത്തി. എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാസമിതി വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാസമിതി രക്ഷാധികാരി അഡ്വ.പി.ഷാജഹാൻ അദ്ധ്യക്ഷനായി. കലാസമിതി പ്രസിഡന്റ് എസ്.അഷ്‌റഫ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി എം.എം. ഫൈസൽ, ട്രഷറർ അംജാദ്, വൈസ് പ്രസിഡന്റ് റജീബ് ഖാൻ, വനിതസംഘം പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, സെക്രട്ടറി വത്സല സോമൻ, ട്രഷറർ ഷംല റാഫി, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രമ്യ സുനിൽ, ഷൈനിസ ജമാൽ, സുനിൽ രാമനെല്ലൂർ, രാജ്‌കുമാർ, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.