hej
കുറിച്ചിക്കൽ സെന്റ് ജോസഫ് പള്ളി നേർച്ചപ്പെട്ടി കുത്തിത്തുറന്ന നിലയിൽ

ഹരിപ്പാട്: പള്ളിയിലെ നേർച്ച വഞ്ചിയിൽ മോഷണം. കരുവാറ്റ ഒന്നാം വാർഡിൽ കുറിച്ചിക്കൽ സെന്റ് ജോസഫ് പള്ളിയിലെ രണ്ട് നേർച്ച വഞ്ചികൾ ആണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് പുറം ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന നേർച്ചപ്പെട്ടിയും തെക്കുവശത്ത് ലീഡിംഗ് ചാനൽ തീരത്തുള്ള കുരിശടിയിലെ നേർച്ചപ്പെട്ടിയുമാണ് കുത്തിത്തുറന്നത്. പണം നഷ്ടപ്പെട്ടു. പള്ളി ഭാരവാഹികൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകി.