ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ വാരണം വയൽവാരം 5016-ാം നമ്പർ ശാഖയിൽ സൗജന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് വി.ടി.കലാധരൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.ടി. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.വി. വിശ്വംഭരൻ, ജി. സജീവ്,ടി.എസ്. ധർമ്മജൻ, എൻ.പി. സിബി, സുജാത മണിയൻ, അംബികാ മണി, ബി. ഓമന,വിനോദ് എന്നിവർ പങ്കെടുത്തു.