ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ. മാധവ മെമ്മോറിയൽ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വീട്ടുപച്ച എന്നപേരിൽ കാർഷിക ശില്പശാല സംഘടിപ്പിച്ചു. ഫാം ഇബ്ളിമെന്റ്സ് ആൻഡ് മെഷിനറി എന്ന വിഷയത്തിൽ അഖിലേന്ത്യാതല പ്രോജക്ടിൽ മുഖ്യഗവേഷകയും തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിംഗ് & ടെക്നോളജിയിലെ അസിസ്റ്റൻറ് പ്രൊഫസറുമായ സിന്ധു ഭാസ്കർ, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ എറണാകുളം റൈസ് റിസർച്ച് സ്റ്റേഷനിലെ അസിസ്റ്റന്റ് പ്രൊഫ ഡോ. ദീപ തോമസ് എന്നിവരാണ് ശില്പശാല നയിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രീത (ചരിത്ര വിഭാഗം) സ്വാഗതവും അഖിൽ (കോമേഴ്‌സ് വിഭാഗം) നന്ദിയും പറഞ്ഞു. എൻ.എസ്.എസ് വോളണ്ടിയർ ലീഡർമാരായ എസ്. അയന, എൻ.നിഹാൽ മുഹമ്മദ്‌, ആതിര മോഹൻ എന്നിവരോടൊപ്പം ടീം ലീഡേഴ്സും നേതൃത്വം നൽകി.