ചേർത്തല: ശാവേശേരി വികസന സമിതിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ 9-ാം വാർഡ് ആയാട്ടുവീട്ടിൽ അമിതയുടെ മകൾ അഞ്ച് വയസുകാരി അനയയുടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് സമാഹരിച്ച 1.01 ലക്ഷം രൂപ മുൻ മന്ത്രി പി.തിലോത്തമൻ കുടുംബാംഗങ്ങൾക്ക് കൈമാറി. കെ. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, മുതുകുളം സോമനാഥ്,പി.എസ്.മോഹനൻ എന്നിവർ സംസാരിച്ചു. പി. പ്രകാശൻ സ്വാഗതവും വാർഡ് കൗൺസിലർ പി.എസ്. ശ്രീകുമാർ നന്ദിയും പറഞ്ഞു.