photo
ഹാഷീഷ് ഓയിലുമായി പിടിയിലായ അർജ്ജുൻ പ്രദീപ്,രാഹുൽ കൃഷ്ണൻ


ചേർത്തല: വയലാർ കളവംകോടം നാമക്കാട്ട് വീട്ടിൽ അർജ്ജുൻ പ്രദീപ് (26), പുതുക്കരിചിറ രാഹുൽ കൃഷ്ണൻ (26) എന്നിവരെ ആറു ഗ്രാം ഹാഷിഷ് ഓയിലുമായി ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.പി. അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ലോക്ക്ഡൗണിന്റെ ഭാഗമായി കളവംകോടം ഭാഗത്ത് എക്‌സൈസ് ഷാഡോ വിഭാഗം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രിവന്റീവ് ഓഫീസർ സബിനേഷ് ജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.അനിലാൽ, പി.എ.അനിൽകുമാർ, പി.ടി.ആന്റണി,വനിതാ സിവിൽ ഓഫീസർ എസ്.ശ്രീജ, ഡ്രൈവർ ഹരികൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.