ചേർത്തല:എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര 479-ാം നമ്പർ ശാഖയിലെ ഒന്നാം നമ്പർ മാടനാശാൻ കുടുംബ യൂണിറ്റിന്റെ ധനസഹായ വിതരണം യൂണിറ്റ് കൺവീനർ ഓമന ഉല്ലാസ് നിർവഹിച്ചു. ദിലീപ്കുമാർ, ചിദംബരൻ,ഷൈനമ്മ, മണിയമ്മ, രേണുക, ടി.ആർ. സൂര്യ, സിന്ധു ലാലി എന്നിവർ പങ്കെടുത്തു. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ യൂണിറ്റിലെ എല്ലാ കുടുംബങ്ങൾക്കും അരിയും നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തിരുന്നു.