ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന കൊവിഡ് സമാശ്വാസ പദ്ധതിയായ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ മുഹമ്മ വെസ്റ്റ് ആർ. ശങ്കർ മെമ്മോറിയൽ 5327-ാം നമ്പർ ശാഖയിൽ കൊവിഡ് ബാധിതരുടെ കുടുംബങ്ങളിൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് അശോക് കുമാർ പുല്ലമ്പാറ ഉഷ രാജുവിന്റെ കുടുംബത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ഡി. ഭാർഗവൻ, സെക്രട്ടറി ടി.കെ. രഞ്ജൻ, കുടുംബ യൂണീറ്റ് കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.