കായംകുളം: കായംകുളം കായൽ മേഖലയിൽ നടത്തിയ എക്സൈസ് റെയ്ഡിൽ 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.
പുതപ്പള്ളി പ്രയാർ വടക്ക് കായംകുളം കായലിന്റെ പടിഞ്ഞാറെ ക്കരയിൽ ടി.എം.ചിറയിൽ ആൾ താമസം ഇല്ലാത്ത വീടിനോട് ചേർന്ന ഷെഡിൽ നിന്നും പ്ലാസ്റ്റിക്ക് ബോക്സിനുള്ളിലായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് കണ്ടെടുത്തത്.
കായംകുളം എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസർ ജെ. കൊച്ചു കോശി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ സജിമോൻ , സി.ഇ.ഒ മാരായ അരുൺ, സജീവ് കുമാർ, ഡ്രൈവർ ബിജു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.