കായംകുളം: ഫെഡറേഷൻ ഒഫ് മലയാളി അസോസിയേഷൻ ഒഫ് അമേരിക്ക ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി കായംകുളം താലൂക്ക് ആശുത്രിക്ക് 10 ലക്ഷം രൂപ വിലവരുന്ന വെന്റിലേറ്റർ നൽകി.
പ്രൊഫ. കെ ജി തങ്കപ്പന്റെയും എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുഷമയുടെയും മകനുമായ ഫോമയുടെ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്റെ ഇടപെടൽ മുലമാണ് വെന്റിലേറ്റർ കായംകുളത്തിനു ലഭിച്ചത്.
യു.പ്രതിഭ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പി.ശശികല, സുഷമ എന്നിവർ ചേർന്ന് ആശുപത്രി സുപ്രണ്ട് ഡോ. മനോജിന് വെന്റിലേറ്റർ കൈമാറി.