വള്ളികുന്നം: വള്ളികുന്നം കന്നിമേൽ വാർഡിൽ എല്ലാ കുടുംബങ്ങളിലേയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വാർഡിലെ സി.പി.എം ബ്രാഞ്ചു കമ്മിറ്റികളും ഡി.വൈ.എഫ് ഐ യും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ എം.എസ് അരുൺകുമാർ എം.എൽ.എ പഠനോപകരണങ്ങളുടെ വിതരണദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.എസ്.രാജേഷ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത്ത്, എൻ.എസ് ശ്രീകുമാർ ,കെ.വി അഭിലാഷ്, എം.എം ആസാദ്, രജിൻ, ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.