വള്ളികുന്നം: വിവിധ ആവശൃങ്ങൾ ഉന്നയിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്ത സമ്പൂർണ കടയടപ്പ് സമരം വള്ളികുന്നത്ത് പൂർണം. ചൂനാട് ജംഗ്ഷനിൽ നടന്ന ധർണ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗൺസിൽ അംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അനിൽ പ്രതീക്ഷ അദ്ധൃക്ഷത വഹിച്ചു. പ്രസന്നൻരാമല്ലൂർമഠം, ഷാഹുൽ മഠത്തിൽ, ഗോപാലകൃഷ്ണൻ കൃഷ്ണാസ്, രാജേഷ് അമ്മാസ്, സുരേഷ് സോപാനം,സജി റോയൽ, നിയാസ് അജ്മീർ, മുനീർ ചെറിയമഠത്തിൽ, വഹാബ് പള്ളിയമ്പിൽ ബെന്നി മണക്കാട്ട്കുറ്റിയിൽ,സമദ്പാലമൂട്ടിൽ, പ്രകാശ് സരോവരം, അയ്യൂബ് പാലസ്, സൗലാഷ് തുടങ്ങിയവർ സംസാരിച്ചു. പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കടകളും പ്രവർത്തിക്കുവാൻ അനുവദിക്കുക, പൊലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റർമാരുടെയും പീഢനവും പിഴചുമത്തലും അവസാനിപ്പിക്കുക , ലോക്ഡൗൺ കാലത്തെ വാടക ഒഴിവാക്കുക, വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുക, ലോണുകൾക്ക് പലിശ ഇളവുകൾക്കുവേണ്ട നടപടി സ്വീകരിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുവാൻ അനുവദിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, കുത്തകഭീമൻമാർ ഓൺലൈനായി കച്ചവടം നടത്തുന്നത് അവസാനിപ്പിക്കുക, വ്യാപാരികൾക്കും തൊഴിലാളികൾക്കും വാക്സിനേഷന് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.