ഹരിപ്പാട്: ലോക്ക്ഡൗണിൽ ദുരിതമനുഭവിക്കുന്ന വ്യാപരികളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കെ.വി.വി.ഇ.എസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരികൾ കടകൾ സമ്പൂർണ്ണമായി അടച്ച് പ്രതിഷേധിച്ചു. ഹരിപ്പാട് റവന്യു ടവറിന് മുൻപിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ സമരം നിയോജകമണ്ഡലം പ്രസിഡന്റ്. വി.സി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഐ.ഹലീൽ അദ്ധ്യക്ഷത വഹിച്ചു. സി.മോഹനൻ,സുരേഷ് ഭവാനി, സൂര്യാ ഷംസ്,സജീദ് ഗായ്ൽ, കെ.കണ്ണൻ, ആർ.ശ്രീകുമാർ, ഷെരീഫ് സുമി, എന്നിവർ സംസാരിച്ചു. ഹരിപ്പാട് നഗരസഭയ്ക്ക് മുൻപിൽ നടത്തിയ സമരം സുരേഷ് റാവു ഉദ്ഘാടനം ചെയ്തു. സി മോഹനൻ അധ്യക്ഷത വഹിച്ചു, അശോകൻ, വി.മോഹനൻ പിള്ള, സജി.പി.ഡി, ജിനു, കോശി പൗലോസ് എന്നിവർ സംസാരിച്ചു. യൂത്ത് വിങിന്റെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസിന് മുൻപിൽ നടത്തിയ സമരം ഐ.ഹലീൽ ഉദ്ഘാടനം ചെയ്തു. അജു ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഒ.എം.സലിം, ഷിബു വിനായക, സജീവ് രാജധാനി,സനിൽ.എ.കെ , അബ്ദുൽ ജവാദ്, , ഷെരീഫ് ഫിദാ എന്നിവർ നേതൃത്വം നൽകി. പള്ളിപ്പാട് വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ സമരം ജോസഫ് ജോർജ്‌ ഉദ്ഘാടനം ചെയ്തു, ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. സാജൻ പനയാറ, കൃഷ്ണകുമാർ, രാധാകൃഷ്ണപിള്ള, ലിനോ സാമുവേൽ, സുന്ദരേശൻ എന്നിവർ സംസാരിച്ചു. ചിങ്ങോലി വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ സമരം ഡേവിഡ്സൺ ഉദ്ഘാടനം ചെയ്തു. വർഗീസ് പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബബിലു അവണക്കുളം, വിനോദ് എന്നിവർ സംസാരിച്ചു. പുളിക്കിഴ് ജംഗ്ഷനിൽ റെഞ്ചു രാജൻ സമരം ഉദ്ഘാടനം ചെയ്തു. സലിംകുമാർ അദ്ധ്യക്ഷനായി. മധു ഉത്തമൻ, സത്യൻ എന്നിവർ സംസാരിച്ചു. കരുവാറ്റ ഹൈസ്‌കൂൾ ജംഗ്ഷനിൽ കടയടപ്പ് സമരം പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു, ജെയിംസ് വർഗീസ് അദ്ധ്യക്ഷനായി. പി വർഗീസ്, രവീന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി. നങ്യാർകുളങ്ങര കവലയിൽ കടയടപ്പ് സമരം സുരേഷ്.എസ് ഉദ്ഘാടനം ചെയ്തു, തോമസ്.പി.വിജയൻ അധ്യക്ഷത വഹിച്ചു. കെന്നഡി.പി.വർഗീസ്, എസ്.ഗുണശേഖർ എന്നിവർ സംസാരിച്ചു.