ഹരിപ്പാട്: കെ.പി.എസ്.ടി.എ ഹരിപ്പാട് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുസ്പർശം രണ്ടിന്റെ ഭാഗമായി പൾസ് ഓക്സിമീറ്റർ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഹരിപ്പാട് പി.എച്ച്.സി.യിൽ സംസ്ഥാന കൗൺസിൽ അംഗം എ.എം. ഷഫീഖ് മെഡിക്കൽ ഓഫീസർ ഡോ.ജയയ്ക്ക് നൽകി നിർവഹിച്ചു. സബ് ജില്ലാ പ്രസിഡൻ്റ് എസ്.ആര്യൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് ജേക്കബ് തറയിൽ, ജില്ലാ കമ്മിറ്റി അംഗം സി.ജി.ജയപ്രകാശ്, ഷജിത്ത് ഷാജി, എം.മുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എന്നിവർ പങ്കെടുത്തു.