ആലപ്പുഴ: കൈതവന പക്കി ജംഗ്ഷനിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രി വെന്റി​ലേറ്ററിൽ കഴിയുന്ന ഇരവുകാട് പാണ്ഡ്യൻ ചിറയിൽ സമീഷിന്റെ ചികിത്സയ്ക്കായി ആലപ്പുഴ നഗരസഭയിലെ ഒമ്പത് വാർഡുകളിൽ നിന്നു സമാഹരിച്ച സഹായധനം ഇന്ന് സമീഷിന്റെ മാതാപിതാക്കൾക്ക് കൈമാറും.

ഇരവുകാട് ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ചടങ്ങ് അഡ്വ. എ.എം.ആരിഫ് എം.പി ഉദ്ഘാടനംചെയ്യും. എച്ച്. സലാം എം.എൽ.എയും നഗരസഭാദ്ധ്യക്ഷ സൗമ്യ രാജും ചേർന്ന് തുക കൈമാറും. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നന്മ സന്ദേശം നൽകും. ജനപ്രതിനിധികളായ എൽജിൻ റിച്ചാർഡ്,രമ്യ സുർജിത്ത്,ഹരികൃഷ്ണൻ,മനീഷ സജിൻ,പ്രജിത കണ്ണൻ,സലിം മുല്ലാത്ത്,നസീർ പുന്നയ്ക്കൽ,ബി.നസീർ, ക്ലാരമ്മ പീറ്റർ എന്നിവരും സഹായസമിതി ഭാരവാഹികളായ എ.പി.സോണ, പി.കെ.ബൈജു, വി.ആർ.വിനോദ്, മുരുകൻ ഇരവുകാട്, കെ.എൻ.എ.നവാസ്, നൗഫൽ, സുരാജ്, വി.ജി. ഉണ്ണി എന്നിവരും പങ്കെടുക്കും.ടി​.പി.അനിൽ ജോസഫ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. കൺവീനർ എസ്.പ്രദീപ് സ്വാഗതവും ടി​.ആർ. ഓമനക്കുട്ടൻ നന്ദി​യും പറയും.