ചേർത്തല: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം ചേർത്തല നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി ആരംഭിച്ചു.നിയോജകമണ്ഡലംതല ഉദ്ഘാടനം വയലാർ കൃഷിഭവന്റെ കാർഷിക കർമ്മസേന കൃഷിയിടത്തിൽ കൃഷിമന്ത്റി പി.പ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാഷാജി അദ്ധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ, ജില്ലാപഞ്ചായത്തംഗം എൻ.എസ്.ശിവപ്രസാദ്, എം.ജി.നായർ,ജയാപ്രതാപൻ, എസ്.വി.ബാബു, ഇന്ദിര ജനാർദ്ദനൻ, യു.ജി.ഉണ്ണി, ബീനാതങ്കരാജ്,അർച്ചന ഷൈൻ,വി.കെ.സാബു,കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റേച്ചൽ സോഫിയ എന്നിവർ പങ്കെടുത്തു.